Skip to main content

Posts

Showing posts with the label Malayalam

ശൈഖ് ദാവൂദുൽ ഹക്കീം (റ) മുത്തുപ്പേട്ട

ശൈഖ് ദാവൂദുൽ ഹക്കീം (റ) മൂസാ നബി (അ)യുടെ ഉമ്മത്തിൽ പെട്ട ആളും തൗറാത്ത് പഠിക്കുകയും ഹൃദിസ്ഥമാക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്ത വ്യക്തിയുമായിരുന്നു. മഹാനവർകൾ തൻ്റെ ജീവിത കാലത്തും അതിന് ശേഷവും ഒട്ടേറെ ദൃഷ്ടാന്തങ്ങൾ കാണിച്ചിട്ടുണ്ട്. നിഷേധിക്കാനാവാത്ത വിധം വിപുലവും വ്യാപകവുമാണത്. എന്നാൽ മഹാനവർകൾ എവിടെ ജനിച്ചുവെന്നോ എവിടെ ജീവിച്ചുവെന്നോ ഉള്ളതിനെ കുറിച്ച് ശരിയായ വിവരമൊന്നും ലഭിച്ചിട്ടില്ല. മുത്തുപ്പേട്ട യിൽ അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നു എന്നത്  അവിതർക്കിതമാണ്.  തമിഴ് നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ഒരു ഗ്രാമ പ്രദേശമാണ് മുത്തുപ്പെട്ട.അവിടെ ഒരു കൃഷിക്കാരനുണ്ടായിരുന്നു.അദ്ദേഹം തൻ്റെ കൃഷിയിടത്തിൽ വിത്തിറക്കാൻ വേണ്ടി നിലം ഉഴ്തുശരിയാക്കുകയായിരുന്നു. നിലം ഉഴുതുന്നതിനിടയിൽ അദ്ദേഹത്തിൻ്റെ കരി ഒരു കല്ലിൻ മേൽ തടഞ്ഞു.അത് ഒരു ഖബ്റിൻ്റെ ഭാഗമായിരുന്നു. പക്ഷേ അവിടെ ഒരു ഖബർ ഉള്ളതായി അദ്ദേഹത്തിന് അറിയാമായിരുന്നില്ല. അതുകൊണ്ട് തൻ്റെ കരി കൊണ്ട് കല്ല് ഒന്ന് അടർത്തി മാറ്റി. പെട്ടെന്ന് അതിൽ നിന്ന് അൽഭുതകരമാം വിധം രക്തം പൊടിഞ്ഞു. നല്ലതു പോലെ സൂക്ഷിച്ച് നോക്കിയപ്പോൾ അതൊരു ഖബ്റാണെന്ന് മനസ്സിലായി.അത

മാലിക് ബ്നു ദീനാർ (റ)

 കാസര്കോട്ടെ മാലിക് ഇബ്നു ദീനാര് മസ്ജിദ് ഉത്തരമലബാറിലെ അത്യുന്നതമായ മുസ്ലിം തീര്ഥാടനകേന്ദ്രമാണ്.കേരളത്തില് ഇസ്ലാം വന്നണഞ്ഞ കാലത്തിന്റെ അടയാളങ്ങളിലൊന്നാണിത്. 1400 വര്ഷത്തിലേറെ പഴക്കം. അറേബ്യയില്നിന്ന് കപ്പല് കയറിവന്ന മാലിക് ഇബ്നു ദീനാറും സംഘവും കേരളത്തിലും ദക്ഷിണ കര്ണാടകയിലുമായി പത്ത് പള്ളികള് പണിതുയര്ത്തി. ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയായി കരുതപ്പെടുന്ന കൊടുങ്ങല്ലൂരിലെ ചേരമാന് മസ്ജിദാണ് മാലിക് ഇബ്നു ദീനാര് പണിത പ്രഥമ ദേവാലയം. എട്ടാമത്തെ പള്ളിയാണ് കാസര്കോട്ടേത്. സത്യസന്ധരും സത്സ്വഭാവികളുമായ മാലിക് ഇബ്നു ദീനാറിനെയും സംഘത്തെയും കേരളത്തിലെ ഭരണാധികാരികള് സ്നേഹാദരങ്ങളോടെയാണ് വരവേറ്റത്. അറേബ്യയില്നിന്നുള്ള ഒരു സംഘം ഇസ്ലാം പ്രചരിപ്പിക്കുന്നതിനും പള്ളിനിര്മാണത്തിനുമായി ഇന്ത്യയില് വന്നു. ശറഫുബ്നു മാലിക്, മാലിക് ഇബ്നു ദീനാര്, സഹോദരപുത്രന് മാലിക് ഇബ്നു ഹബീബിബ്നു മാലിക് തുടങ്ങിയവരാണവര്. കാസര്കോട് എന്ന പ്രദേശത്ത് അവരെത്തുകയും ഹിജ്റ 22 റജബ് മാസം 13 തിങ്കളാഴ്ച അവിടെ ഒരു ജുമാമസ്ജിദ് സ്ഥാപിക്കുകയും മാലിക് ഇബ്നു അഹമ്മദ്ബ്നു മാലിക് എന്നുപേരായ തന്റെ മകനെ അവിടെ ഖാസിയായി നിയമിക്കുകയും ചെയ്തു. പിന്നീട് ഹിജ്റ

സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ

 പോലെ വിശുദ്ധമായ ജീവിതമായിരുന്നു തങ്ങളുടേത്…മറ്റുള്ളവർക്ക് മാതൃകയായ് ജീവിച്ചു കാണിച്ച വ്യക്തി പ്രഭാവം. സംഘർഷങ്ങളും വെല്ലുവിളികളും തരണം ചെയ്ത് ലക്ഷപ്രാപ്തിയിലേക് പ്രസ്ഥാനത്തെ കൊണ്ട് നടന്ന കപ്പിത്താൻ. അഹ്ദൽ തങ്ങളുടെ ജീവിതം ചരിത്ര പ്രധാനമർഹിക്കുന്നതും പഠിക്കേണ്ടതുമാണ്.     പ്രസ്ഥാന മുന്നേറ്റത്തിലൂടെ സമൂഹ സമുദ്ധാരണം സാധ്യമാക്കിയ ത്വാഗ്യോജ്ജ്വലമായ ജീവിതമാണ് സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെത്. ഒരു പ്രബോധകൻ എങ്ങനെയാണ് ഒരു നാടിനെ നന്മയിലായ് മാറ്റിയെടുക്ക്കേണ്ട തെന്ന് കാണിച്ചു തന്ന നേതാവ്. പ്രബോധന ദൗത്യങ്ങൾക്ക് അനിവാര്യമായൊരു മണ്ണിനെ കുറിച്ച് തങ്ങൾ      ചിന്തിക്കുകയും,അങ്ങനെ എത്തിയത് വികസനം എത്തിപ്പെടാൻ അധികമൊന്നും സാധ്യത യില്ലാത്ത കാസർഗോഡ് ജില്ലയിലെ പുത്തിഗെ ഉറുമി എന്ന പ്രദേശത്തായിരുന്നു. ഉറുമിയിലെ പഴയ പള്ളിയിൽ തങ്ങൾ 1973ൽ ദർസ് ആരംഭിച്ചു. ക്രമേണ വിജ്ഞാന കേന്ദ്രങ്ങളുടെ  വലിയ ആശ്രയ കേന്ദ്രമായി മാറി. ദൂരേ ദിക്കിൽ നിന്നും മുതഅല്ലിമുകൾ എത്താൻ തുടങ്ങി.ദർസ് നടത്തുന്നതിനോടൊപ്പം സേവന പ്രവർത്തനങ്ങളിലും മുന്നേറി.                ആ മഹാൻ്റെ കഠിന പരിശ്രമത്തിൻ്റെ ഫലമാണ് ഇന്ന് നാം കാണുന്ന മുഹിമ്മാത്ത് എന്ന സ്ഥ

ഖാജാ മുഈനുദ്ദീൻ ജിശ്തി (റ);അജ്മീർ

ഇറാനിലെ സൻജർ എന്ന ഗ്രാമത്തിൽ,  غياث الدين (ر  ഉമ്മുൽ വറാ മാഇനൂർ ബീവി (റ) എന്നവരുടെയും മകൻ, ഹിജ്റ 537 റജബ് 14 ൽ ജനിച്ചു.ഹസൻ എന്നാണ് പിതാവ് നൽകിയ പേര്,പിന്നെ ഖാജാ മുഈനുദ്ദീൻ എന്ന പേരിൽ അറിയപ്പെട്ടു.  പ്രാഥമിക പഠനം നേടിയത് ഖുറാസാനിൽ നിന്നാണ്. പിന്നീട് ഉസാമുദ്ധീൻ എന്നവരുടെ അടുക്കൽ ചെന്നു വിശുദ്ധ ഖുർആൻ മനപ്പാഠമാക്കി. ഫാർസി,അറബി തുടങ്ങിയ ഭാഷകൾ അഭ്യസിച്ചു, ഖുർആൻ ഹദീസ് ഫിക്ഹ് മൻദിക് തുടങ്ങിയ അനേകം വിജ്ഞാന ശാലകളിൽ വിൽപത്തി നേടിയ ഖാജാ തങ്ങൾ വിദ്യാഭ്യാസ കാര്യങ്ങൾക്ക് വേണ്ടി വർഷങ്ങൾ ചിലവഴിച്ചു. പതിനാല് വയസ്സായപ്പോൾ പിതാവ് വിട പറഞ്ഞു, അധികം വൈകാതെ മാതാവും ഈ ലോകത്തോട് വിടപറഞ്ഞു. ക്ഷമയോടെയും സഹനത്തോടെയും വിശ്വാസ ദാണ്ഡത്തോട് കൂടിയും ജീവിക്കാൻ തുടങ്ങി. ഒരിക്കൽ റസൂൽﷺ തങ്ങളെ സ്വപ്നത്തില് ദർഷിക്കുകയും, എൻ്റെയടുത്തേക് വരണമെന്നായിരുന്നു ആ ദർശനത്തിൻ്റെ സന്ദേശം. മക്കയിലേക്ക് പോവുകയും പിന്നീട് റൗളയിൽ ചെന്ന് പതിവ് പോലെ റൗളാ ശരീഫിനടുത്ത് ഇബാധത്തിൽ ചിലവഴിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് റൗളാ  ശരീഫിൽ നിന്നൊരു അശരീരി…     " يا معين الدين أنت سلطان الهند " "ഓ  മുഈനുദ്ദീൻ താങ്കളെ നാം ഇന്ത്യയിലെ സുൽത്താനായി