ശൈഖ് ദാവൂദുൽ ഹക്കീം (റ) മൂസാ നബി (അ)യുടെ ഉമ്മത്തിൽ പെട്ട ആളും തൗറാത്ത് പഠിക്കുകയും ഹൃദിസ്ഥമാക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്ത വ്യക്തിയുമായിരുന്നു. മഹാനവർകൾ തൻ്റെ ജീവിത കാലത്തും അതിന് ശേഷവും ഒട്ടേറെ ദൃഷ്ടാന്തങ്ങൾ കാണിച്ചിട്ടുണ്ട്.
നിഷേധിക്കാനാവാത്ത വിധം വിപുലവും വ്യാപകവുമാണത്. എന്നാൽ മഹാനവർകൾ എവിടെ ജനിച്ചുവെന്നോ എവിടെ ജീവിച്ചുവെന്നോ ഉള്ളതിനെ കുറിച്ച് ശരിയായ വിവരമൊന്നും ലഭിച്ചിട്ടില്ല. മുത്തുപ്പേട്ട യിൽ അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നു എന്നത്
അവിതർക്കിതമാണ്.
തമിഴ് നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ഒരു ഗ്രാമ പ്രദേശമാണ് മുത്തുപ്പെട്ട.അവിടെ ഒരു കൃഷിക്കാരനുണ്ടായിരുന്നു.അദ്ദേഹം തൻ്റെ കൃഷിയിടത്തിൽ വിത്തിറക്കാൻ വേണ്ടി നിലം ഉഴ്തുശരിയാക്കുകയായിരുന്നു. നിലം ഉഴുതുന്നതിനിടയിൽ അദ്ദേഹത്തിൻ്റെ കരി ഒരു കല്ലിൻ മേൽ തടഞ്ഞു.അത് ഒരു ഖബ്റിൻ്റെ ഭാഗമായിരുന്നു. പക്ഷേ അവിടെ ഒരു ഖബർ ഉള്ളതായി അദ്ദേഹത്തിന് അറിയാമായിരുന്നില്ല. അതുകൊണ്ട് തൻ്റെ കരി കൊണ്ട് കല്ല് ഒന്ന് അടർത്തി മാറ്റി. പെട്ടെന്ന് അതിൽ നിന്ന് അൽഭുതകരമാം വിധം രക്തം പൊടിഞ്ഞു. നല്ലതു പോലെ സൂക്ഷിച്ച് നോക്കിയപ്പോൾ അതൊരു ഖബ്റാണെന്ന് മനസ്സിലായി.അതോടെ അദ്ദേഹത്തിൻ്റെ കാഴ്ച്ച നഷ്ട്ടപ്പെടുകയും ചെയ്തു.
കൃഷിക്കാരൻ ഭയന്ന് വിറക്കുകയും, ഖബറിൻ്റെ ശില എടുത്ത് മാറ്റി കൃഷി ചെയ്യാൻ ശ്രമിച്ചത് കൊണ്ടാണ് തൻ്റെ കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടത് എന്ന് അദ്ദേഹത്തിൻ മനസ്സിലായി.ഖേദി ക്കുകയും പോറുക്കലിനെ തേടുകയും, ഇനി ഒരിക്കലും ഇവിടെ കൃഷി ചെയ്യുകയില്ലെന്നും പ്രതിജ്ഞ ചെയ്തു. കണ്ണു കാണാതെ തപ്പി തടഞ്ഞു കൊണ്ട് ആ കല്ല് പൂർവസ്ഥാനത്ത് തന്നെ വെച്ചു.ഇതോടെ കണ്ണുകൾക്ക് കാഴ്ച്ച തിരിച്ചു കിട്ടുകയും ചെയ്തു. ഏതോ ഒരു മഹാൻ്റെ പരിശുദ്ധ ഖബ്റാണെന്ന് മനസ്സിലായി.
അന്ന് രാത്രി മഹാനും സമുന്നതനുമായ ഒരു വ്യക്തിയെ അയാൾ സ്വപ്നത്തില് ദർശിച്ചു.
താനാണ് 'ദാവൂദുൽ ഹക്കീം' എന്നും തൻ്റെ ഖബ് റാണിവിടെയെന്നും അദ്ദേഹം വ്യക്തമാക്കി. താൻ തൗറാത്തിൻ്റെ അനുയായിയാണെന്നും തൗറാത്തിലൂടെ മുഹമ്മദ് നബിﷺ യെക്കുറിച്ച് മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്തിട്ടുണ്ട് എന്നും ശൈഖ് ദാവൂദുൽ ഹക്കീം (റ) വ്യക്തമാക്കി. തന്നെ സംബന്ധിച്ച് മുസ്ലിംങ്ങളെ അറീക്കുകയും തൻ്റെ ഖബ്റിന് ചുറ്റും മുസ്ലിങ്ങളെ താമസിപ്പിക്കണമെന്നും അദ്ദേഹം കർഷകനോട് വസിയ്യത്ത് ചെയ്തു.
വിവരം നാട്ടിലുടനീളം അറിയുകയും മുസ്ലിംങ്ങൾ കൂട്ടം കൂട്ടമായി അങ്ങോട്ട് പ്രവഹിക്കുകയും ആ ഖബ്റിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുതു. മഖാം ഉയരുകയും, ഇന്ത്യയിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായി മാറുകയും ചെയ്തു.
ശൈഖ് ദവൂദുൽ ഹക്കീം( റ) നിപുണനായ ഒരു ഭിഷഗ്യരനായിരുന്നു. ജനസേവനവും ആരാധനാ കർമ്മവുമെന്ന നിലക്ക്കാണദേഹം ചികിത്സ നടത്തിയിരുന്നത്. തൻ്റെ വാഫാത്തിൻ ശേഷവും ആ ജനസേവനം തുടർന്ന് കൊണ്ടിരുന്നു. ശാരീരികവും മാനസികവുമായ രോഗങ്ങളിൽ നിന്നും വിഷമങ്ങളിൽ നിന്നും മോജനം തേടി ആയിരങ്ങൾ പ്രതിദിനം മഖ്ബറയിലെത്തുന്നു. ആരും നിരാശരായി മടങ്ങുന്നില്ല എന്നതാണ് വസ്തുത.