കാസര്‍കോട്ടെ മാലിക് ഇബ്നു ദീനാര്‍ മസ്ജിദ് ഉത്തരമലബാറിലെ അത്യുന്നതമായ മുസ്ലിം തീര്‍ഥാടനകേന്ദ്രമാണ്.കേരളത്തില്‍ ഇസ്ലാം വന്നണഞ്ഞ കാലത്തിന്റെ അടയാളങ്ങളിലൊന്നാണിത്. 1400 വര്‍ഷത്തിലേറെ പഴക്കം.
അറേബ്യയില്‍നിന്ന് കപ്പല്‍ കയറിവന്ന മാലിക് ഇബ്നു ദീനാറും സംഘവും കേരളത്തിലും ദക്ഷിണ കര്‍ണാടകയിലുമായി പത്ത് പള്ളികള്‍ പണിതുയര്‍ത്തി. ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയായി കരുതപ്പെടുന്ന കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദാണ് മാലിക് ഇബ്നു ദീനാര്‍ പണിത പ്രഥമ ദേവാലയം. എട്ടാമത്തെ പള്ളിയാണ് കാസര്‍കോട്ടേത്. സത്യസന്ധരും സത്സ്വഭാവികളുമായ മാലിക് ഇബ്നു ദീനാറിനെയും സംഘത്തെയും കേരളത്തിലെ ഭരണാധികാരികള്‍ സ്നേഹാദരങ്ങളോടെയാണ് വരവേറ്റത്.
അറേബ്യയില്‍നിന്നുള്ള ഒരു സംഘം ഇസ്ലാം പ്രചരിപ്പിക്കുന്നതിനും പള്ളിനിര്‍മാണത്തിനുമായി ഇന്ത്യയില്‍ വന്നു. ശറഫുബ്നു മാലിക്, മാലിക് ഇബ്നു ദീനാര്‍, സഹോദരപുത്രന് മാലിക് ഇബ്നു ഹബീബിബ്നു മാലിക് തുടങ്ങിയവരാണവര്‍. കാസര്‍കോട് എന്ന പ്രദേശത്ത് അവരെത്തുകയും ഹിജ്റ 22 റജബ് മാസം 13 തിങ്കളാഴ്ച അവിടെ ഒരു ജുമാമസ്ജിദ് സ്ഥാപിക്കുകയും മാലിക് ഇബ്നു അഹമ്മദ്ബ്നു മാലിക് എന്നുപേരായ തന്റെ മകനെ അവിടെ ഖാസിയായി നിയമിക്കുകയും ചെയ്തു. പിന്നീട് ഹിജ്റ 1223-ല്‍ ഈ പ്രദേശവാസികളുടെ ചെലവില്‍ പഴയപള്ളി പുനര്‍നിര്‍മിച്ചു. വാതില്‍പ്പടിയിലെ അറബിലിഖിതത്തിന്റെ ഉള്ളടക്കം ഇതാണ്.
പ്രവാചകന്റെ കാലത്തുതന്നെയാണ് മാലിക് ഇബ്നു ദീനാറും സംഘവും കേരളത്തില്‍ വന്നതെന്നും അതല്ല പില്ക്കാലത്താണ് അവര്‍ ഇവിടെയെത്തിയതെന്നുമുള്ള അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എ.ഡി. 644 (ഹിജ്റ 22)ലാണ് കാസര്‍കോട്ടെ പള്ളി പണിതതെന്നാണ് പ്രബലമായ ഒരഭിപ്രായം. അറേബ്യയില്‍നിന്ന് പത്ത് വെണ്ണക്കല്ലുകള്‍ അവര്‍ കൊണ്ടുവന്നിരുന്നു. അവ ഒന്നുവീതം പത്തു പള്ളിയുടെയും ശിലാസ്ഥാപനത്തിനുപയോഗിച്ചു. കൊടുങ്ങല്ലൂരിലെ പള്ളിയുടെ സമാനരീതിയിലാണ് കാസര്‍കോട്ടെ മസ്ജിദും പടുത്തുയര്‍ത്തിയത്. ഇന്നു കാണുന്ന മാലിക് ഇബ്നു ദീനാര്‍ പള്ളി പലകാലങ്ങളിലായി പുനര്‍നിര്‍മിച്ചതാണ്. അതിന്റെ ഏറ്റവും അക ഭാഗത്താണ് മാലിക് ഇബ്നു ദീനാറും സംഘവും നിര്‍മിച്ച പള്ളി നിലകൊണ്ടത്. മണ്ണും കല്ലും മരവും കൊണ്ടുണ്ടാക്കിയ ആ പഴയ പള്ളി ഓലമേഞ്ഞതായിരുന്നുവെന്ന് പഴയ രേഖകള്‍ വ്യക്തമാക്കുന്നു.
എ.ഡി. 1845 (ഹിജ്റ 1223)ലാണ് മാലിക് ഇബ്നു ദീനാര്‍ പള്ളിയുടെ പ്രധാന പുനരുദ്ധാരണം നടന്നത്.
കേരളത്തിലെ മുസ്ലിം ചരിത്രത്തിലും ഈ രേഖാവിന്യാസത്തിനു വിലപ്പെട്ട സ്ഥാനമുണ്ട്.ഈ പുണ്യമഖ്ബറ സന്ദര്‍ശിക്കാനും ഇവിടെ
പ്രാര്‍ഥനനടത്താനും നിരവധി പേരാണ്
വിദൂരങ്ങളില്‍നിന്നുവരെ എത്തുന്നത്. ജീവിതത്തിലെ പലപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും ലക്ഷ്യങ്ങള്സഫലീകരിക്കാനും മഖ്ബറയിലെ പ്രാര്‍ഥന വഴിയൊരുക്കുന്നുവെന്നാണ് വിശ്വാസം.
ജനനം:- കൂഫ_ഇറാഖ്
മരണം:- 748 C.E
Thalangara, Kasaragod, Kerala, India
താബിയീങ്ങളിൽ പെട്ട ഒരാളാണ്. കേരളത്തിൽ ഇസ്ലാംമത പ്രചരണത്തിന് തുടക്കം കുറിച്ചത് മാലിക് ദീനാർ റ ആണെന്നും കേരളത്തിൽ വന്ന ആദ്യസൂഫിയുമാണെന്നും വിശ്വസിക്കുന്നു.
Official website: https://malikdeenargreatjumamasjid.com/