പോലെ വിശുദ്ധമായ ജീവിതമായിരുന്നു തങ്ങളുടേത്…മറ്റുള്ളവർക്ക് മാതൃകയായ് ജീവിച്ചു കാണിച്ച വ്യക്തി പ്രഭാവം. സംഘർഷങ്ങളും വെല്ലുവിളികളും തരണം ചെയ്ത് ലക്ഷപ്രാപ്തിയിലേക് പ്രസ്ഥാനത്തെ കൊണ്ട് നടന്ന കപ്പിത്താൻ. അഹ്ദൽ തങ്ങളുടെ ജീവിതം ചരിത്ര പ്രധാനമർഹിക്കുന്നതും പഠിക്കേണ്ടതുമാണ്.
പ്രസ്ഥാന മുന്നേറ്റത്തിലൂടെ സമൂഹ സമുദ്ധാരണം സാധ്യമാക്കിയ ത്വാഗ്യോജ്ജ്വലമായ ജീവിതമാണ് സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെത്. ഒരു പ്രബോധകൻ എങ്ങനെയാണ് ഒരു നാടിനെ നന്മയിലായ് മാറ്റിയെടുക്ക്കേണ്ട തെന്ന് കാണിച്ചു തന്ന നേതാവ്.
പ്രബോധന ദൗത്യങ്ങൾക്ക് അനിവാര്യമായൊരു മണ്ണിനെ കുറിച്ച് തങ്ങൾ ചിന്തിക്കുകയും,അങ്ങനെ എത്തിയത് വികസനം എത്തിപ്പെടാൻ അധികമൊന്നും സാധ്യത യില്ലാത്ത കാസർഗോഡ് ജില്ലയിലെ പുത്തിഗെ ഉറുമി എന്ന പ്രദേശത്തായിരുന്നു.
ഉറുമിയിലെ പഴയ പള്ളിയിൽ തങ്ങൾ 1973ൽ ദർസ് ആരംഭിച്ചു. ക്രമേണ വിജ്ഞാന കേന്ദ്രങ്ങളുടെ വലിയ ആശ്രയ കേന്ദ്രമായി മാറി. ദൂരേ ദിക്കിൽ നിന്നും മുതഅല്ലിമുകൾ എത്താൻ തുടങ്ങി.ദർസ് നടത്തുന്നതിനോടൊപ്പം സേവന പ്രവർത്തനങ്ങളിലും മുന്നേറി.
ആ മഹാൻ്റെ കഠിന പരിശ്രമത്തിൻ്റെ ഫലമാണ് ഇന്ന് നാം കാണുന്ന മുഹിമ്മാത്ത് എന്ന സ്ഥാപനം.
സാധാരണക്കാരുടെ ചെറിയ സംഭാവനകൾ കൊണ്ടായിരുന്നു സ്ഥാപനത്തിൻ്റെ ദൈനംദിന കാര്യങ്ങ്ങൾ നടന്ന പോയത്, മുഹിമ്മാത്ത് വികസിച്ചപ്പോഴും സാധാരണക്കാരെ ഒപ്പം നിരുത്തിയായിരുന്ന്നു തങ്ങളുടെ മുന്ന്നേറ്റങ്ങളോക്കെയും.
മുഹിമ്മാത്ത് സ്ഥാപനം ഇന്നത് വളർന്ന് അമ്പത് ഏക്കർ വിസ്തൃതിയിൽ മൂവ്വായിരത്തി അഞ്ഞൂറിലേറെ വിദ്യാര്ത്ഥികള് പഠിക്കുന്ന സ്ഥാപനമായി മാറുകയും ചെയ്തു.
വലിയ ആബിദായിരുന്നു മഹാൻ,തിരു ചര്യയെ ഹയാത്താക്കാൻ ഉത്സാഹം കാട്ടിയ ആശിഖുറസൂൽ, മഹല്ലുകൾ തോറും നേരിട്ട് പോയി ദിക്റ് മജ്ലിസുകൾക്ക് നേതൃത്വം നൽകി,ഇന്ന് മഹ്ളറത്തുൽ ബദ്രീയായിലൂടെ കൂടുതൽ പ്രജ്വലിച്ചുനിൽക്കുകയാണ് തങ്ങൾ സ്ഥാപിച്ച ആത്മീയ മജ്ലിസുകൾ.
2006 ൽ വിടവാങ്ങിയ ത്വാഹിർ തങ്ങളുടെ അദ്ധ്യ വിശ്രമ ഗേഹമായ മുഹിമ്മാത്ത്തിലെ അഹ്ദൽ
മഖാം ഇന്ന് വലിയൊരു തീറ്ത്ഥാടക കേന്ദ്രമാണ്.രാപകൽ ഭേദമില്ലാതെ ആയിരങ്ങൾ അഭയം തേടി തങ്ങളുടെ ദർബാരിലെത്തുന്ന്ന്നു.
ജനനം: 1946 മെയ് 27, ഹിജ്റ 1365 ജ ആഖിർ 25.
പിതാവ്: സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ
അഹ്ദൽ,
മാതാവ്: സയ്യിദത്ത് ശരീഫ ഫാത്തിമ ബീവി
പഠനം: മുഹിമ്മാത്തുൽ ഇസ്ലാം മദ്രസ മമ്പാട്,
അധികാരി സ്കൂൾ മമ്പാട്
കരുവമ്പായിൽ ജുമാ മസ്ജിദ്
ഉപരിപഠനം: ജാമിഅ നൂരിയ്യ പട്ടിക്കാട്
1972 ൽ ഫൈസി ബിരുദം
ഗുരുവര്യർ: കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ
ഇ.കെ അബൂബക്കർ മുസ്ലിയാർ
കോട്ടുമല അബൂബക്കർ മുസ്ലിയാർ
ചാലിയപ്പുറം അബ്ദുല്ല മുസ്ലിയാർ
ബഷീർ മുസ്ലിയാർ മഞ്ചേരി,
അധ്യാപനം: ഉറുമി മുഹ്യിദ്ദീൻ ജുമാ മസ്ജിദ്
നെല്ലിക്കുന്ന് മുഹ്യുദ്ദീൻ
ജുമുഹത്ത് മസ്ജിദ്,
സുള്ള്യ മോകർപ്പണ ജുമാ മസ്ജിദ്
മുഹിമ്മാത്ത് ശരീഹത്ത് കോളേജ്,
സ്ഥാപകൻ: മുഹിമ്മാത്തുൽ മുസ്ലിമീൻ education
സെൻ്റർ,
മുഹിമ്മാത്ത് educational ട്രസ്റ്റ്,
ജംഹിയ്യത്ത് സാദാത്ത് വൽ
അശ്റാഫ്,
മസ്ജിദുൽ അലിയ്യുൽ അഹ്ദൽ,
വഫാത്ത്: ഹിജ്റ 1426 ശഹബാൻ 10 , 2006
സെപ്റ്റംബർ 2.
അദ്ധ്യവിശ്രമം: മുഹിമ്മാത്ത് പുത്തിഗെ.
കാസറഗോഡ്, കേരള,
Official website: https://muhimmath.com/