ഇറാനിലെ സൻജർ എന്ന ഗ്രാമത്തിൽ, غياث الدين (ر
ഉമ്മുൽ വറാ മാഇനൂർ ബീവി (റ) എന്നവരുടെയും മകൻ, ഹിജ്റ 537 റജബ് 14 ൽ ജനിച്ചു.ഹസൻ എന്നാണ് പിതാവ് നൽകിയ പേര്,പിന്നെ ഖാജാ മുഈനുദ്ദീൻ എന്ന പേരിൽ അറിയപ്പെട്ടു.
പ്രാഥമിക പഠനം നേടിയത് ഖുറാസാനിൽ നിന്നാണ്. പിന്നീട് ഉസാമുദ്ധീൻ എന്നവരുടെ അടുക്കൽ ചെന്നു വിശുദ്ധ ഖുർആൻ മനപ്പാഠമാക്കി. ഫാർസി,അറബി തുടങ്ങിയ ഭാഷകൾ അഭ്യസിച്ചു, ഖുർആൻ ഹദീസ് ഫിക്ഹ് മൻദിക് തുടങ്ങിയ അനേകം വിജ്ഞാന ശാലകളിൽ വിൽപത്തി നേടിയ ഖാജാ തങ്ങൾ വിദ്യാഭ്യാസ കാര്യങ്ങൾക്ക് വേണ്ടി വർഷങ്ങൾ ചിലവഴിച്ചു.
പതിനാല് വയസ്സായപ്പോൾ പിതാവ് വിട പറഞ്ഞു, അധികം വൈകാതെ മാതാവും ഈ ലോകത്തോട് വിടപറഞ്ഞു. ക്ഷമയോടെയും സഹനത്തോടെയും വിശ്വാസ ദാണ്ഡത്തോട് കൂടിയും ജീവിക്കാൻ തുടങ്ങി.
ഒരിക്കൽ റസൂൽﷺ തങ്ങളെ സ്വപ്നത്തില് ദർഷിക്കുകയും, എൻ്റെയടുത്തേക് വരണമെന്നായിരുന്നു ആ ദർശനത്തിൻ്റെ സന്ദേശം. മക്കയിലേക്ക് പോവുകയും പിന്നീട് റൗളയിൽ ചെന്ന് പതിവ് പോലെ റൗളാ ശരീഫിനടുത്ത് ഇബാധത്തിൽ ചിലവഴിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് റൗളാ ശരീഫിൽ നിന്നൊരു അശരീരി…
"يا معين الدين أنت سلطان الهند"
"ഓ മുഈനുദ്ദീൻ താങ്കളെ നാം ഇന്ത്യയിലെ സുൽത്താനായി നിക്ഷയിച്ചിരിക്കുന്നു." താങ്കൾ അജ്മീരിൽ പോവുക, താങ്കളുടെ വാസസ്ഥലവും ഖബർ സ്ഥാനവും അവിടെ തന്നെയാകുന്നു,അവിടെ ചെന്ന് ഇസ്ലാം പ്രബോധനം നടത്തുക. നബിﷺ തങ്ങൾ ഖാജാ തങ്ങളോട് ഇന്ത്യയിലേക്ക് പോകാൻ ആജ്ഞാപിക്കുകയായിരുന്നു. മുൻപരിചയ മില്ലാത്ത അജ്മീർ പ്രദേശം നബിﷺ തങ്ങൾ മുറാഖബയിലൂടെ അറിയിച്ചു കൊടുക്കുകയും ചെയ്തു.
നബി ﷺ തങ്ങളുടെ ആത്മീയ നിർദ്ദേശ മനുസരിച്ച് ഖാജാ തങ്ങൾ ഇന്ത്യയിലേക്ക് വരികയും,കൂടെ ധർമ്മ ധീരരായ 40മുരീദുമാരും ഉണ്ടായിരുന്നു.അങ്ങനെ ഡൽഹി ൽ എത്തുകയും അവിടെ നിന്ന് സോനിപത്ത് എന്ന ഗ്രാമത്തിൽ പോവുകയും, അവിടെയുള്ള ദർഗാ ശരീഫിൽ ഏതാനും ദിവസം താമസിച്ചു. സയ്യിദ് നാസിറുദ്ദീൻ എന്ന മഹാനാണ് അവിടെ അന്ത്യ വിശ്രമം കൊള്ളുന്നത്. ശേഷം പാർട്ടി യാലയിലെ നാർനൂർ എന്ന സ്ഥലത്തേക്കും,സമാന എന്ന സ്ഥലത്തേക്കും യാത്ര പോയി. അവിടെയുള്ള ആളുകൾ ഖാജാ തങ്ങളെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു.അങ്ങനെ അജ്മീരിലേക്ക് ഖാജാ തങ്ങൾ യാത്ര പുറപ്പെട്ടു.
സത്യ നിഷേധവും അനാജകത്യവും കൊടികുത്തി വാണിരുന്ന കാലത്താണ് ഖാജാ തങ്ങൾ അജ്മീരിൽ എത്തുന്നത്. പ്റതിരാജ് ആയിരുന്നു അവിടുത്തെ ഭരണാധികാരി. അജനാമി എന്ന് പേരുള്ള ഒരു ഭരണാധികാരി നിർമ്മിച്ചതായിരുന്നു അജ്മീർ പട്ടണം.
ഹിജ്റ 561 മുഹർറം പത്തിനാണ് ഖാജാ തങ്ങൾ അജ്മീരിൽ എത്തിയത്.അങ്ങനെ ഇസ്ലാം സന്ദേശം പഠിപ്പിച്ചും ഇബാദത്തിലുമായ് ഇന്ന് ദർഗാ ശരീഫ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ജീവിച്ചു, ആയിര കണക്കിന് ആളുകൾ ഖാജാ തങ്ങൾ മുകേന ഇസ്ലാം സ്വീകരിച്ചു. അവിടുത്തെ കറാമത്തുകൾ കണ്ട് കൊണ്ടും ധാരാളം പേർ ഇസ്ലാം സ്വീകരിക്കാൻ കാരണമായി.
മത പ്രജാരനത്തിലും അത്ത്യാത്മിക ചിന്തയിലും ശിഷ്യകണങ്ങളുടെ തർബിയ്യത്തിലുമായ് അവിടുത്തെ ജീവിതം കഴിഞ്ഞു കൂടി.
Official website: http://www.khawajagharibnawaz.com/